ദോഹ: അറബ് ആഭ്യന്തര മന്ത്രിമാരുടെ മുപ്പത്തിയെട്ടാമത് സമ്മേളനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടന്ന സമ്മേളനത്തില്‍ സംയുക്ത അറബ് സുരക്ഷാ കൗണ്‍സില്‍ രൂപീകരണമടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ അവബോധം, ക്രിമിനല്‍ കുറ്റക്ര്യത്യങ്ങളുടെ പ്രതിരോധ മാര്‍ഗങ്ങള്‍, ട്രാഫിക് സുരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയും അറബ് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇത് കൂടാതെ അറബ് മേഖല ഇന്നഭിമുഖീകരിക്കുന്ന നിരവധി സുരക്ഷാ സംബന്ധമായ വിഷയങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യപെട്ടതായി ക്യു.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക