News Desk

2021-05-18 01:51:17 pm IST
മസ്‌കത്ത്: സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കാനൊരുങ്ങി ഒമാന്‍. സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന ലക്ഷകണക്കിന്  ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 

കമ്പനികള്‍ വാക്‌സിനേഷന്‍ സ്വീകരിക്കേണ്ട തങ്ങളുടെ ജീവനക്കാരുടെ പട്ടിക ആരോഗ്യ മന്ത്രാലയത്തിന് മുന്‍കൂട്ടി കൈമാറണം.  ഇത് പ്രകാരമായിരിക്കും ആശുപത്രികളില്‍ വാക്‌സിന്‍് സൗകര്യം ലഭ്യമാക്കുക. ജീവനക്കാരുടെ പേര്, ഐഡി കാര്‍ഡ് നമ്പര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, പ്രായം ഈ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി കൊണ്ടാകണം രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. 

വാക്‌സിന്‍ രജിസ്‌ട്രേഷനായി ആരോഗ്യമന്ത്രാലയം ഗൂഗിള്‍ ഫോം (www.forms.gle/quKvkkrUneYyFYTT9) തയ്യാറാക്കിയിട്ടുണ്ട്. ഒരു വ്യക്തിയ്ക്ക് രണ്ട് ഡോസ് വാക്‌സിനായി 46 ഒമാന്‍ റിയാല്‍ കമ്പനികള്‍ നല്‍കേണ്ടി വരും.   

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top