News Desk

2021-03-31 08:24:08 pm IST
തൃശൂര്‍: കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രിയങ്ക ഗാന്ധി കടന്നാക്രമിച്ചത്. തൃശൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ സംസാരിക്കവെയാണ് മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി ആഞ്ഞടിച്ചത്. 

ബൈബിളിലെ വാചകം പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് മിണ്ടിയില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. കന്യാസ്ത്രീകളെ ആക്രമിച്ചത് മോദിയുടെ പാര്‍ട്ടിയിലെ യുവഗുണ്ടകളാണ്. 

വിദ്വേഷവും വെറുപ്പും പരത്തിയിട്ട് മോദി ബൈബിള്‍ ഉദ്ധരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. പൊള്ളയായ പ്രസംഗങ്ങളില്‍ മോദി ബൈബിള്‍ ഉദ്ധരിച്ചിട്ട് കാര്യമില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി ബൈബിള്‍ ഉദ്ധരിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top