News Desk

2021-04-02 05:36:19 pm IST
ന്യൂഡല്‍ഹി: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി സ്വയം നിരീക്ഷണത്തില്‍. പരിശോധനയില്‍ തനിക്ക് കൊവിഡ് നെഗറ്റീവായെങ്കിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ക്വാറന്റൈനില്‍ കഴിയുകയാണെന്നും പ്രിയങ്ക ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. 

ഇതോടെ അടുത്ത മൂന്നു ദിവസത്തെ പ്രചാരണ പരിപാടികള്‍ റദ്ദാക്കി. ഇന്ന് അസമിലും നാളെ തമിഴ്‌നാട്ടിലും ഞായറാഴ്ച കേരളത്തിലുമായി മുഴുനീള പ്രചാരണം നടത്താനായിരുന്നു പ്രിയങ്ക ഗാന്ധി തീരുമാനിച്ചിരുന്നത്.

തിരുവനന്തപുരത്ത് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. നേരത്തെ കേരളത്തിലെത്തിയപ്പോള്‍ നേമത്ത് പ്രചാരണം നടത്താത്തതില്‍ സ്ഥാനാര്‍ഥി കെ.മുരളീധരന്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. 

തുടര്‍ന്നാണ് നേമത്ത് എത്തുമെന്ന് പ്രിയങ്ക അറിയിച്ചത്. എന്നാല്‍, ഈ പരിപാടിയും റദ്ദുചെയ്തതോടെ പ്രിയങ്കയെ മുന്നില്‍ നിര്‍ത്തി അവസാന ദിവസങ്ങളിലെ പ്രചാരണം കൊഴിപ്പിക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ക്കാണ് തിരിച്ചടിയായത്.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top