News Desk

2021-03-26 07:59:15 pm IST

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യു.പിയിലെ ഒരു ഗോശാലയില്‍ പശുക്കള്‍ ചത്തു കിടക്കുന്ന ദയനീയ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രിയങ്ക യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. 

കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഛത്തീസ്ഗഡിലെ ഗോദന്‍ ജസ്റ്റിസ് പദ്ധതിയുമായി താരതമ്യം ചെയ്യുന്ന കുറിപ്പും വിഡിയോയ്‌ക്കൊപ്പം സമൂഹമാധ്യമത്തില്‍ പ്രിയങ്ക പങ്കുവച്ചു. 

ഗോദന്‍ ജസ്റ്റിസ് പദ്ധതിയിലൂടെ ജൈവവളനിര്‍മാണം, സ്വയം സഹായ ഗ്രൂപ്പുകളുടെ രൂപീകരണം, ഇതുവഴി ഗ്രാമീണരുടെ വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ യു.പി സര്‍ക്കാര്‍ 'പ്രചാരണം മാത്രം' എന്ന മന്ത്രവുമേന്തിയിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top