ദോഹ: ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഖത്തര്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 28ന് ആഗോള തലത്തില്‍ ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു.
ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രവാസി ലീഗല്‍ സെല്‍ നല്കിയ പൊതു താല്പര്യ ഹരജിയിലാണ് യാത്രക്കാര്‍ക്ക് അനുകൂലമായ വിധി നേരത്തെ നേടിയെടുത്തത്.
യാത്രക്കാര്‍ക്ക് മുഴുവന്‍ ടിക്കറ്റ് തുകയും റീഫണ്ട് ചെയ്ത് നല്‍കില്ലെന്ന ഇപ്പോഴത്തെ നിലപാടിനെതിരെ സാധ്യമായ നിയമ നടപടികള്‍ ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ ലക്ഷ്യം.
വിഷയവുമായി ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 55443465 ( അബ്ദുള്ള പൊയില്‍) 55379527 ( ശമീര്‍ പി.എച്ച്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക