കുവൈത്ത് സിറ്റി: പ്രവാസികളുടെ തൊഴില്‍ കാര്യക്ഷമത പരിശോധിക്കുന്നതിനുള്ള പ്രൊഫഷണല്‍ എഫിഷ്യന്‍സി ടെസ്റ്റുകള്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ വ്യക്തമാക്കി. അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസയാണ് ഇക്കാര്യം അറിയിച്ചത്.
'രാജ്യത്തേക്ക് തൊഴില്‍ തേടി വരുന്ന പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രൊഫഷണല്‍ എഫിഷ്യന്‍സി ടെസ്റ്റ് ഇപ്പോഴും തുടരുന്നുണ്ട്. അത് നിര്‍ത്തിവയ്ക്കാനോ ഉപേക്ഷിക്കാനോ യാതൊരു തീരുമാനവും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ തീരുമാനം എടുത്തിട്ടില്ല.', അദ്ദേഹം പറഞ്ഞു.
അതേസമയം, കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് കാര്യക്ഷമതാ പരീക്ഷ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ തൊഴില്‍ അപേക്ഷകര്‍ ഇല്ലാതായാതോടെയാണ് കാര്യക്ഷമതാ പരീക്ഷകള്‍ നിര്‍ത്തിവെച്ചതെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്തെ കൊറോണ എമര്‍ജന്‍സി കമ്മിറ്റി തൊഴില്‍ മേഖലയില്‍ ആളുകളെ എടുക്കാന്‍ അനുമതി നില്കുന്ന മുറയ്ക്ക് ടെസ്റ്റും പുനരാരംഭിക്കും. നിലവില്‍ എഞ്ചിനീയറിംഗ് മേഖലയിലാണ് മാന്‍പവര്‍ അതോറിറ്റി പ്രൊഫഷനല്‍ എഫിഷ്യന്‍സി ടെസ്റ്റ് നടത്തുന്നത്.
കൂടുതല്‍ തൊഴില്‍ മേഖലകളെ എഫിഷ്യന്‍സി പരീക്ഷയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനായി വിവിധ പ്രൊഫഷനല്‍ അസോസിയേഷനുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഇമാന് അല്‍ അന്‍സാരി അറിയിച്ചു.
ടെസ്റ്റുകള്‍ ഏര്‍പ്പെടുത്താവുന്ന മേഖലകളുടെ പട്ടിക തയ്യാറായി വരികയാണ്. അക്കൗണ്ടന്ഡിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ കാര്യക്ഷമതാ പരീക്ഷ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക