News Desk

2021-02-17 06:27:08 pm IST

ദോഹ: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രൊഫസര്‍ ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ടിന്റെ ഗവേഷണ പദ്ധതിയില്‍ നിന്ന് പിന്മാറിയതായി അറിയിച്ചു. 700,000 ഡോളറിന്റെ ഗവേഷണ പദ്ധതിയില്‍ നിന്നാണ് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി പ്രൊഫസറായ ജോക്കലിന് മിച്ചല്‍ പിന്മാറിയത്. 

ദോഹ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'ഞാന്‍ ഇനി ഈ ഗവേഷണത്തിന്റെ ഭാഗമാകില്ല', ജോക്കലിന് മിച്ചല്‍ പറഞ്ഞു. ഖത്തറിലെ ദേശീയ വനിതാ സംരംഭകത്വത്തിനുള്ള ഗവേഷണത്തിനുള്ള ധനസഹായം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ടുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 

ഗുരുതരമായ വിമര്‍ശനങ്ങള്‍ തനിക്കെതിരെ വന്നുവെന്നും അവര്‍ പറഞ്ഞു. ഗവേഷണ സംഘത്തില്‍ നിന്ന് പിന്മാറാന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

2008-ലാണ് ജോസ്ലിന്‍ ഖത്തരികള്‍ക്കെതിരായ വിവാദ വംശീയ പരാമര്‍ശം നടത്തിയത്. 'നിങ്ങള്‍ ഖത്തറിലാണെങ്കില്‍ നിങ്ങള്‍ക്കറിയാം' എന്ന തലക്കെട്ടില്‍ വളരെ മോശം പരാമര്‍ശങ്ങളാണ് ജോക്കലിനും ഭര്‍ത്താവും അന്ന് ബ്ലോഗില്‍ എഴുതിയത്. 

'ഖത്തറിലെ വൃത്തികെട്ട സ്ത്രീകളും അങ്ങനെയല്ലാത്ത സ്ത്രീകളും തമ്മിലുള്ള അനുപാതം 9:1 ആണ്. ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളി ഫിലിപ്പീനോ നിര്‍മ്മാണ തൊഴിലാളിയുടെ ഭാര്യയോടൊപ്പം ഉറങ്ങുമ്പോള്‍ മാത്രമാണ് ഖത്തറില്‍ കൊലപാതകം നടക്കുന്നത്' തുടങ്ങിയ പരാമര്‍ശങ്ങളാണ് അവര്‍ ബ്ലോഗില്‍ എഴുതിയിരുന്നത്.  

വംശീയവുമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രൊഫസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 2019-ല്‍ എന്‍.യു.ക്യുവിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ 13 വര്‍ഷത്തിലേറെയായി ജോക്കലിന് മിച്ചല്‍ ഖത്തറിലാണ് താമസിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top