News Desk

2021-03-15 05:27:26 pm IST
റിയാദ്: നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമ പ്രകാരം തൊഴില്‍ കരാറിന്റെ കാലാവധി കഴിയും മുമ്പ് ഫൈനല്‍ എക്‌സിറ്റ് വിസയില്‍ രാജ്യത്തിന് പുറത്തുപോകുന്ന പ്രവാസി തൊഴിലാളിയെ മറ്റൊരു തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി അറേബ്യ. 

എക്‌സിറ്റ് വിസയുടെ കാലാവധി ഇഷ്യു ചെയ്ത് നല്‍കിയ തീയതി മുതല്‍ 15 ദിവസമായിരിക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. അതിന് മുമ്പ് രാജ്യം വിട്ടുപോകണം. ഫൈനല്‍ എക്‌സിറ്റ് വിസക്ക് തൊഴിലാളി അപേക്ഷ നല്‍കിയാല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ 10 ദിവസം മുമ്പ് വിവരം തൊഴിലുടമയെ അറിയിക്കും. 

എക്‌സിറ്റ് വിസ കാലാവധി കഴിഞ്ഞതിനു ശേഷം രാജ്യം വിട്ടുപോകാതിരുന്നാല്‍ അത് നിയമലംഘനമായി കണക്കാക്കും. എന്നാല്‍ തൊഴിലാളിക്ക് തന്റെയും ആശ്രിതരുടെയും എക്‌സിറ്റ് വിസാ അപേക്ഷ സ്വയം റദ്ദാക്കാന്‍ കഴിയും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top