News Desk

2021-03-16 01:58:47 pm IST
ദോഹ: ഖത്തറില്‍ സര്‍വ സാധാരണമായി കൊണ്ടിരിക്കുന്ന വിവാഹ മോചന സമ്പ്രദായം ജുഡീഷ്യറി മൂലമുള്ള വിവാഹ മോചനമെന്ന് രാജ്യത്തെ പ്രമുഖ നിയമ വിദഗ്ധയും അഭിഭാഷകയുമായ അസ്മാ അല്‍ ഖറദാഗി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

സ്ത്രീകളുടെ ഇഷ്ടപ്രകാരം ജുഡീഷ്യറിക്ക് മുന്നില്‍ നടത്തുന്ന ഹുല്‍അ ആണ് രാജ്യത്ത് ഇപ്പോള്‍ വ്യാപകമായി കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ പക്ഷത്ത് നിന്നുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരമുണ്ടാവുന്നത് എന്നതിനോടൊപ്പം വിവാഹ മോചനം എന്ന സാമൂഹിക വിപത്ത് രാജ്യത്തെ ദമ്പതികള്‍ക്കിടയില്‍ പടര്‍ന്ന് പിടിക്കാനും ഇത് കരണമാക്കിയിട്ടുണ്ട്. 

ദമ്പതികള്‍ക്കിടയില്‍ ആരോഗ്യപരമായ ബന്ധമുണ്ടാക്കാനാണ് വിവാഹമോചനത്തില്‍ ഇടപെടുന്നവര്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ ഭാവി, ദമ്പതികളുടെ സാമൂഹിക സ്റ്റാറ്റസ് എന്നിവ പരിഗണിച്ച് കൊണ്ട് വിവാഹ മോചനത്തിലേക്ക് എടുത്തുചാടുന്നവര്‍ കൂടുതല്‍ ആലോചിച്ച് തീരുമാനങ്ങളെടുക്കണമെന്നും അല്‍ ഖറദാഗി ചൂണ്ടിക്കാട്ടി.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top