News Desk

2021-02-15 02:23:42 pm IST
റാമല്ല: പ്രമുഖ ഫലസ്തീന്‍ കവിയും എഴുത്തുകാരനുമായ മുരീദ് ബര്‍ഗൂത്തി (77 ) അന്തരിച്ചു. ഫലസ്തീന്‍ സാംസ്‌കാരിക മന്ത്രാലയമാണ് വാര്‍ത്ത ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടിയും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും നിരന്തരം എഴുത്തിലൂടെ പോരാടിയ വ്യക്തിയാണ് ബര്‍ഗൂത്തി എന്ന് സാംസ്‌കാരിക മന്ത്രാലയം അനുസ്മരണകുറിപ്പില്‍ ചൂണ്ടിക്കാട്ടി. ബര്‍ഗൂത്തിയുടേതായി പന്ത്രണ്ടോളം കാവ്യ സമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഇംഗ്ലീഷ്, റഷ്യന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നോവല്‍ 'ഞാന്‍ റാമല്ല കണ്ടു' മലയാളി വായനക്കാര്‍ക്കടക്കം വളരെയധികം സുപരിചിതമാണ്. കെയ്‌റോ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും 1997ല്‍ ബര്‍ഗൂത്തി നജീബ് മഹ്ഫൂസ് അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top