News Desk

2021-05-20 05:04:28 pm IST
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മാറ്റുകൂട്ടി രാജ്യത്തിന്റെ അഭിമാനമായ കലാ സാംസ്‌ക്കാരിക രംഗത്തെ  52 ഗായകരും സംഗീതജ്ഞരും അണിചേര്‍ന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്‍പാണ് കലാരംഗത്തെ 52 ഗായകരും സംഗീതജ്ഞരും അണിചേര്‍ന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദര്‍ശിപ്പിച്ചത്. 

സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ അണിയിച്ചൊരുക്കിയ സംഗീതാവിഷ്‌കാരം നടന്‍ മമ്മൂട്ടിയാണ് സമര്‍പ്പിച്ചത്. എആര്‍ റഹ്മാന്‍, മോഹന്‍ലാല്‍, എം ജയചന്ദ്രന്‍, പിജയചന്ദ്രന്‍, സുഹാസിനി, ശങ്കര്‍ മഹാദേവന്‍, കെഎസ് ചിത്ര, എംജി ശ്രീകുമാര്‍, ശരത്, തുടങ്ങി കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ അണിനിരന്ന സംഗീതാവിഷ്‌കാരത്തില്‍ മലയാളത്തിലെ കവിതകളും പഴയകാല നാടക സിനിമാ ഗാനങ്ങളും അവതരിപ്പിക്കപ്പെട്ടു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top