News Desk

2021-03-28 06:59:01 pm IST
മലപ്പുറം: കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജിയുടെ മണ്ഡല വികസന രേഖ പുറത്തിറക്കി. കൊണ്ടോട്ടിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് രേഖ പ്രകാശനം ചെയ്തത്. മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ട് വയ്ക്കുന്നതാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍.

മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉള്‍പ്പെടുത്തി എം.എല്‍.എ ട്രോഫി എന്ന പേരിലുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റാണ് പത്രികയിലെ ശ്രദ്ധേയമായ ഒരു വാഗ്ദാനം. 2022ലെ പ്രഥമ എം.എല്‍.എ ട്രോഫി ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് നേരില്‍ കാണാന്‍ അവസരം നല്‍കുമെന്നും വികസന രേഖയില്‍ പറയുന്നു.

കൊണ്ടോട്ടിയെ ഒരു എയര്‍പോര്‍ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതകുരുക്കിനുള്ള പരിഹാരം ഉള്‍പ്പെടെ വികസന രേഖ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒപ്പം കായിക രംഗത്ത് കൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും മുന്നോട്ട് വെക്കുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top