Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-11 06:17:24pm IST

ഖത്തറിലെ റോഡ് അരികുകളിലെ  ഉദ്യാനങ്ങളുടെ ജലസേചനത്തിനായി പുതിയ സംവിധാനങ്ങൾ ആവശ്യമാണെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. നിലവിൽ ഇപ്പോഴും ടാങ്കർ ലോറികളിൽ വെള്ളമിറക്കി തൊഴിലാളികൾ തന്നെ കാലാവസ്ഥകൾ വക വയ്ക്കാതെ ചെടികൾ നനയ്ക്കുന്ന രീതിയാണ് കാണപ്പെടുന്നത്.

ഇത് പഴക്കം ചെന്നതും തൊഴിലാളികൾക്കും റോഡുകളിൽ മറ്റു വാഹനങ്ങൾക്കും പ്രയാസമുണ്ടാക്കുന്നതുമാണ് . ഉയർന്ന താപനിലകളിൽ തൊഴിലാളികൾ ഈ വിധം ജോലി ചെയ്യുന്നത് ഖത്തറിലെ ദയനീയ കാഴ്‌ചയാണ് എന്നും ഇത് മാറ്റി തീർക്കാൻ വികസിത രാഷ്ട്രങ്ങളുടെ മാതൃകയിൽ സംവിധാനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.  


Top