News Desk

2021-03-03 11:49:26 am IST
ദോഹ: ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പുതിയ ജോലി സമയത്തെ ചൊല്ലി ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം പടരുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ആരോഗ്യ മന്ത്രാലയമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഓവര്‍ടൈം പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ജോലി സമയ ക്രമങ്ങള്‍ അവതരിപ്പിച്ചത്. 

എന്നാല്‍, പുതിയ സമയക്രമത്തിന്റെ അപാകതയെ കുറിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 800 പേരാണ് അധികൃതര്‍ക്ക്  പെറ്റിഷന്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ സമയക്രമം കൊണ്ട് തന്നെ തങ്ങള്‍ വളരെയധികം പ്രയാസത്തിലാണെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 

കൊവിഡ് പ്രതിസന്ധിയില്‍ വിശ്രമമില്ലാതെയാണ് വിവിധ ക്ലിനിക്കുകളില്‍ തങ്ങള്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നതെന്നും രോഗികള്‍ക്കുള്ള പരിചരണത്തില്‍ യാതൊരു വിധ ഒത്തുതീര്‍പ്പുകള്‍ക്കും തങ്ങള്‍ ഒരുക്കമില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ സമയക്രമം രാജ്യത്തെ ജനങ്ങള്‍ക്ക് യാതൊരു വിധ അധിക പരിഗണനകളും നല്‍കാന്‍ പോകുന്നില്ല എന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top