News Desk

2021-06-24 07:20:19 pm IST
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ വിവാദ പരമാര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിവാദ പരമാര്‍ശത്തില്‍ സി.പി.എമ്മിലും അതൃപ്തി. വിഷയം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. 

ഗാര്‍ഹിക പീഡന പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് ജോസഫൈന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ കടുത്ത വിമര്‍ശനം ഉണ്ടാക്കിയ സാഹചര്യത്തിലാണ് സി.പി.എം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. 

പരാമര്‍ശം വളച്ചൊടിച്ചെന്നും എന്നെ നിയമിച്ചത് യൂത്ത് കോണ്‍ഗ്രസ് അല്ലെന്നുമാണ് ജോസഫൈന്റെ വിശദീകരണം. തെറ്റ് പറ്റിയെങ്കില്‍ അത് പറയാന്‍ തയ്യാറാകണമെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി.കെ ശ്രീമതി ആവശ്യപ്പെട്ടു. ജോസഫൈനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തെ കൂടാതെ സിപിഐ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫും ജോസഫൈനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈനെ പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളില്‍ ഇടത് സഹയാത്രികരും കടുത്ത വിമര്‍ശനമാണ് ജോസഫൈനെതിരെ ഉയര്‍ത്തുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top