News Desk

2021-03-09 03:02:15 pm IST
ബെറ്ണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബുര്‍ഖ നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്ച നടന്ന റഫറണ്ടത്തില്‍ നേരിയ വിജയം നേടിയതിനെ തുടര്‍ന്നാണ് രാജ്യത്ത് മുഖം മറയ്ക്കുന്നതിനുള്ള ബുര്‍ഖ നിരോധിച്ചത്. 2009ല്‍ പുതിയ മിനാരങ്ങള്‍ നിരോധിച്ച അതേ സംഘമാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇസ്ലാം മതവിഭാഗക്കാര്‍ ധരിക്കുന്ന ശിരോവസ്ത്രം, ബുര്‍ഖ എന്നിവയാണ് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. 

നിങ്ങളുടെ മുഖം പുറത്ത് കാണിക്കുക എന്നതാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പാരമ്പര്യം. അത് തങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. മുഖം മൂടുന്നത് യൂറോപ്പില്‍ കൂടുതല്‍ പ്രാധാന്യമുള്ള തീവ്ര രാഷ്ട്രീയ ഇസ്ലാമിന്റെ പ്രതീകമാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇതിന് സ്ഥാനമില്ല. റഫറണ്ടം കമ്മിറ്റി ചെയര്‍മാനും സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗവുമായ വാള്‍ട്ടര്‍ വോബ്മാന്‍ വോട്ടെടുപ്പിന് മുമ്പ് ഇക്കാര്യം വ്യക്തമാക്കി. 

അതേസമയം, സ്വിറ്റ്‌സര്‍ലന്‍ഡിലെ മുസ്ലീം വിഭാഗങ്ങള്‍ പുതിയ തീരുമാനത്തെ അപലപിച്ചിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷത്തെ ഒഴിവാക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്ലിംസ് പറഞ്ഞു. ഫ്രാന്‍സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബള്‍ഗേറിയ, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലാണ് നേരത്തേ ബുര്‍ഖ നിരോധിച്ചത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top