News Desk

2021-04-08 12:31:37 pm IST

ദോഹ: ഖത്തറിലെ ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ്, റീട്ടെയില്‍ മാര്‍ട്ട് ഗ്രൂപ്പുകളുടെ മാനേജിങ് ഡയറക്ടര്‍ പി.ടി മുഹമ്മദ് അസ്‌ലം (55) അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശിയാണ്. അല്‍ അന്‍സാരി ആന്റ് പാര്‍ട്‌ണേഴ്‌സ്, അരോമ ഇന്റര്‍നാഷണല്‍ എന്നീ സംരഭങ്ങളിലും ഇദ്ദേഹം പങ്കാളിയാണ്. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിലും സജീവമായിരുന്നു.

ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ഷമീന. മക്കള്‍: റാസിം അഹമ്മദ്, ആയിഷ റിസ.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top