Breaking News
ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് | കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് |
2019-08-25 11:45:39am IST
ദോഹ:ഖത്തറിന്റെ പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നായ കർവ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ 40 % വർധനയെന്ന് റിപ്പോർട്ട്. 2015 മുതൽ 2018 അവസാനം വരെയുള്ള ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരമാണ് ഇത്. പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റേതാണ് കർവ ബസുകൾ.

അൽഖോർ, പേൾ ഖത്തർ, വെസ്റ്റ് ബേ, മത്തർ ഖദീം, വ്യവസായിക മേഖല എന്നിവിടങ്ങളുമായി ബന്ധപ്പെടുത്തി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 24 മണിക്കൂർ കർവ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഈ സർവീസുകൾ  കുടുതൽ ആളുകൾക്ക് ഉപകാരപ്രദമെന്നും അതിനാൽ കൂടുതൽ സ്വീകാര്യത ലഭിച്ചെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവള സർവിസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 90 ശതമാനമാണ് വർധന.

മൊബൈൽ ആപ്ലിക്കേഷൻ എത്തിയതും യാത്രാ കാർഡിന്റെ ലഭ്യതയും റീചാർജ് സൗകര്യങ്ങൾ വർധിപ്പിച്ചതും കുടുതൽ ആളുകൾക്ക് ഉപകരമായി . ബസ് റൂട്ടുകൾ, ഓരോ സ്‌റ്റോപ്പുകളിലും എത്തുന്ന സമയം തുടങ്ങി സർവീസ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾപ്പെടുന്നതാണ് ആപ്പ്. 

പുതിയതായി അൽ ഖ്വാസർ, അൽ വക്ര, ലുസൈൽ സിറ്റി, എജ്യൂക്കേഷൻ സിറ്റി എന്നിവിടങ്ങളിലായി 4 , അൽ സുഡാൻ, ലുസൈൽ സിറ്റി, വ്യവസായിക മേഖല, മിഷെറിബ്, ഗരാഫ എന്നിവിടങ്ങളിലായി 5 പുതിയ ബസ് സ്റ്റോപ്പുകൾ ആരംഭിക്കാനാണ് പദ്ധതി. ബസ് അറ്റകുറ്റപ്പണി കേന്ദ്രം, ജീവനക്കാർക്കുള്ള താമസ, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന 4 പുതിയ ബസ് ഡിപ്പോകളും നിർമിക്കും.

2020 നകം 627 ഇലക്ട്രിക് ബസുകളാണ് നിരത്തിൽ ഓടുക. 2030 നകം രാജ്യത്തെ മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളാക്കുകയാണ് ലക്ഷ്യം. ദോഹ മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ച് 25 റൂട്ടുകൾ കൂടി ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.  

ദോഹ മെട്രോയുടെ ഗോൾഡ്, ഗ്രീൻ ലൈനുകൾ പ്രവർത്തനം തുടങ്ങുന്നതോടെയാകും പുതിയ റൂട്ടുകൾ തുടങ്ങുക. ഗ്രീൻ ലൈനിനായി 10 ഗോൾഡിനായി 15 റൂട്ടുകളുമാണ് ആരംഭിക്കുക.
Top