Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ:റുവൈസ് സ്ട്രീറ്റ്  ഇന്നു  മുതൽ ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അഷ്ഗാൽ അറിയിച്ചു. അൽഷമാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും അൽ ഹവായ സ്ട്രീറ്റിനോടു ചേർന്നുള്ള റുവൈസ് സ്ട്രീറ്റ് ഇന്റർസെക്‌ഷനും ഇടയിൽ ഇരു ദിശകളിലേക്കുമുള്ള ഭാഗങ്ങളാണ് അടയ്ക്കുന്നത്.ഇന്നുമുതൽ 3 മാസത്തേക്ക് ആണ് നിയതന്ത്രണം.

മദീനത്ത് അൽ ഷമാൽ സ്ട്രീറ്റിൽ നിന്ന് അൽ റുവൈസ് ഷോപ്പിങ് മാളിലേക്കു വരുന്നവർ വലത്തേക്ക് അൽ മീന സ്ട്രീറ്റിലേക്കു തിരിഞ്ഞ് ഇടത്തേക്ക് അൽ ഗാരിയ സ്ട്രീറ്റിലേക്കും അവിടെ നിന്ന് അൽ ഘീന സ്ട്രീറ്റ് വഴി അൽ റുവൈസ് ഷോപ്പിങ് മാളിലേക്കും തിരിയണം. മാളിൽ നിന്നു തിരികെ മദീനത് അൽ ഷമാൽ സ്ട്രീറ്റിലേക്ക് വരുന്നവർ ഇതേ റൂട്ടിൽ തിരികെ വരണം.അൽ ഷമാൽ പാക്കേജ്-1 ന്റെ റോഡ്- അടിസ്ഥാന സൗകര്യ വികസന പദ്ധതി ജോലികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടയ്ക്കുന്നത്.
Top