News Desk

2021-05-05 10:31:18 pm IST
ദോഹ: ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലിന് അഭിമുഖമായുള്ള പാം ഐലന്റിലേക്ക് കോര്‍ണിഷില്‍ നിന്നും ഫ്ളോട്ടിങ് പാലം നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനം. അടുത്ത വര്‍ഷം നടക്കുന്ന ലോകക്കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി രാജ്യത്ത് വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. 

അഷ്ഗാല്‍ പ്രോജക്ട് വിഭാഗം മേധാവി എന്‍ജിനീയര്‍ യൂസുഫ് അല്‍ എമ്മാധിയാണ് ഇക്കാര്യം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. പാം ഐലന്‍ഡില്‍ പുതിയ ഹോട്ടലുകള്‍ നിര്‍മിക്കാനും വിനോദ സഞ്ചാര മേഖല പുഷ്ടിപ്പെടുത്താനും വേണ്ടി ഇക്കാര്യത്തില്‍ പൊതു ടെണ്ടര്‍ വിളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

പൊതുമരാമത്ത് വകുപ്പിന്റെ കണക്ക് കൂട്ടല്‍ പ്രകാരം പാം ഐലന്റിന്റെ വിപുലീകരണം രാജ്യത്തെ ടൂറിസം മേഖലക്ക് പുത്തനുണര്‍വ് പകര്‍ന്ന് നല്‍കുമെന്ന് എന്‍ജിനീയര്‍ അല്‍ എമ്മാദി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top