News Desk

2021-05-03 04:54:19 pm IST
ദോഹ: ദോഹ ഷെറാട്ടണ്‍ ഹോട്ടലിന് എതിര്‍വശത്തുള്ള അല്‍ നഖീല്‍ ചെറു ദ്വീപ് വിനോദ സഞ്ചാര മേഖലക്കായി പുനരുജ്ജീവിപ്പിക്കാന്‍ പൊതുമരാമത്ത് വിഭാഗം പദ്ധതി തയ്യാറാക്കുന്നു. നിലവില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ നഖീല്‍ ഐലന്‍ഡില്‍ ഹോട്ടലുകള്‍ അടക്കം ചെറുകിട പദ്ധതികളുണ്ട്. 

എന്നാല്‍ ഇത് കൂടുതല്‍ വിപുലീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതു ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വിഭാഗത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top