News Desk

2021-05-30 04:23:51 pm IST
ദോഹ: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലെ കാലതാമസം അല്‍ വക്രയിലെ ചെറുകിട വ്യാപാരികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി റിപ്പോര്‍ട്ട്. ഈ മേഖലയിലെ ചെറുകിട കച്ചവടക്കാരെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അഷ്ഗാല്‍ ഈ പ്രദേശത്തെ റോഡ് നിര്‍മാണ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തത് ചെറുകിട കച്ചവടക്കാരെ ബാധിച്ചു. ബിസിനസ് കാല്‍ ഭാഗത്തോളമായി കുറഞ്ഞെന്ന് പ്രദേശത്തെ കച്ചവടക്കാര്‍ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ അടക്കം ഇക്കാര്യം നിരവധി തവണ പ്രദേശത്തെ ജനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ നടപടികള്‍ വേഗത്തിലാക്കിയില്ല. 

പൊതുമരാമത്ത് വകുപ്പും കരാറുകാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് റോഡ് പണിയടക്കമുള്ള പണികളുടെ കാലതാമസത്തിന് കരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നു. ദോഹയിലേക്കുള്ള അല്‍ വക്രയില്‍ നിന്നുള്ള പ്രധാന റോഡിലടക്കം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത് പ്രദേശത്തെ മുന്‍സിപ്പാലിറ്റിയുടെ ഇടപെടല്‍ ക്ഷണിക്കുന്നതായും പ്രാദേശിക പത്രം വിലയിരുത്തി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top