News Desk

2021-02-06 10:54:31 pm IST
കോഴിക്കോട്: ഘാനയില്‍ ജയിലിലാണെന്ന വിവാദ വാര്‍ത്തകളില്‍ പ്രതികരണവുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. ബിസിനസ് സംരംഭത്തിനായി ആഫ്രിക്കയിലാണെന്ന് പറഞ്ഞ് ഫേസ്ബുക്ക് വീഡിയോ സന്ദേശവുമായാണ് അന്‍വര്‍ എത്തിയിരിക്കുന്നത്. എം.എല്‍.എയെ കാണാനില്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍  പ്രചരിച്ചതോടെയാണ് എം.എല്‍.എ തന്നെ രംഗത്ത് എത്തിയത്. 

ഘാനയില്‍ തടവിലെന്ന പ്രചാരണത്തിന് കാനയിലോ കനാലിലോ അല്ലെന്നായിരുന്നു അന്‍വറിന്റെ മറുപടി. ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ് താനെന്നാണ് അന്‍വര്‍ വിശദീകരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനിരിക്കെ കൊവിഡ് ബാധിച്ചെന്നും എം.എല്‍.എ വിശദീകരണം നല്‍കി. ഘാനയില്‍ ജയിലിലാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

നിലമ്പൂര്‍ എം.എല്‍.എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ എം.എല്‍.എയെ തടങ്കലിലാക്കിയിരിക്കുകയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ പേജ്ബുക്ക് പേജില്‍ നിരവധി പേര്‍ പരിഹാസ കമന്റുകള്‍ പോസ്റ്റ് ചെയതിരുന്നു. ഇതിനും ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ മറുപടി നല്‍കിയിരുന്നു. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്നായിരുന്നു അന്‍വറിന്റെ പോസ്റ്റ്.
 

പി.വി.അന്‍വര്‍ വീഡിയോക്കൊപ്പം ചേർത്ത കുറിപ്പ്:

എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന
പ്രിയപ്പെട്ട ഊത്ത്‌ കോൺഗ്രസുകാരേ..
മൂത്ത കോൺഗ്രസുകാരേ..
നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്‌..
ആദ്യമേ പറയാമല്ലോ..
ഞാൻ കാനയിലും കനാലിലുമൊന്നുമല്ല..
ഇപ്പോളുള്ളത്‌ ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്.
ഇനി കാര്യത്തിലേക്ക്‌ വരാം..
രാഷ്ട്രീയം എന്റെ ഉപജീവന മാർഗ്ഗമല്ല..
അതിന്റെ പേരിൽ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാർഗ്ഗം ഏന്ന നിലയിൽ ഒരു പുതിയ സംരംഭവുമായി
ഇവിടെ എത്തിയതാണ്.പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക്‌ വിധേയമായി സർക്കാർ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്‌.നൂറോളം തൊഴിലാളികൾ ഒപ്പമുണ്ട്‌.
കൂടുതൽ വിശദമായി കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്‌..
(വീഡിയോ ആദ്യാവസാനം നിങ്ങൾ കാണണം.എങ്കിലേ പുതിയ തിരക്കഥകൾക്കുള്ള ത്രെഡ്‌ കിട്ടൂ.)
പൗഡർ കുട്ടപ്പന്മാർക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങൾക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്‌..
എല്ലാവരും അവിടൊക്കെ തന്നെ
കാണണം.
എന്നാൽ ശരി..
വർമ്മസാറിനോട്‌ പറഞ്ഞതേ
നിങ്ങളോടും പറയാനുള്ളൂ.കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top