നിലമ്പൂര്‍: ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ പി.വി അന്‍വര്‍ എം.എല്‍.എ ക്വാറന്റൈന് നിയമങ്ങള്‍ ലംഘിച്ചെന്ന് പരാതി. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ആണ് ആരോഗ്യവകുപ്പിന് പരാതി നല്‍കിയത്. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ ഇന്നാണ് നാട്ടിലെത്തിയത്.
കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ അന്‍വറിനെ സ്വീകരിക്കാന്‍ വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നെന്നും ക്വാറന്റൈന് പോകാതെ എം.എല്‍.എ ജനമധ്യത്തിലേക്ക് ഇറങ്ങിയെന്നുമാണ് കെ.എസ്.യുവിന്റെ പരാതി. കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് അന്‍വറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും കെ.എസ്.യു പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് സി.പി.എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. നിലമ്പൂര്‍ നിന്ന് സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇത്തവണയും അന്‍വര്‍ തന്നെയാണ് മത്സരിക്കുന്നത്.
എം.എല്‍.എയെ കാണാനില്ലെന്ന് പ്രതിപക്ഷം വിവാദം ഉന്നയിച്ചപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ സിയറോ ലിയോണയിലുണ്ടെന്ന അറിയിപ്പുമായി പി.വി. അന്‍വര്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ ആഫ്രിക്കയിലെത്തിയതിന്റെ സാഹചര്യം വിശദീകരിച്ചുകൊണ്ടും പിന്നീട് പി.വി അന്‍വര്‍ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക