Breaking News
ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു |
2019-08-25 04:29:05pm IST

ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി സിന്ധു. ഞായറാഴ്ച നടന്ന ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ചത്. 

38 മിനിറ്റിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ ഒക്കുഹാരയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് സിന്ധു പുറത്തെടുത്തത്.ബാഡ്മിന്റണ്‍ ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി.സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്.


കഴിഞ്ഞ രണ്ടുവര്‍ഷവും ഫൈനലില്‍ തോറ്റിരുന്നു.2017-ല്‍ നൊസോമി ഒക്കുഹാരയോടും 2018-ല്‍ സ്‌പെയിനിന്റെ കരോളിന മരിനോടുമായിരുന്നു തോല്‍വി. 2013, 14 വര്‍ഷങ്ങളില്‍ വെങ്കലം നേടിയിരുന്നു. ലോക ചാമ്ബ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.

Top