Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ആയിരക്കണക്കിന് ഫുട്ബോൾ ആരാധകരെ ആകർഷിച്ചു  സാവോ പോളോയിലെ ഖത്തർ 2022 എക്സിബിഷൻ. റോഡ് ടു  2022 എന്ന പേരിൽ ഖത്തർ ലോകകപ്പിന് മുന്നോടിയായി ബ്രസീലിലെ സാവോ പോളോയിൽ നടത്തിയ എക്സിബിഷൻ വൻ വിജയമായിരിക്കുകയാണ്.

ജെകെ ഇഗുതേമി മാളിൽ 2022 ഖത്തർ ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഖത്തർ ഫുട്‌ബോൾ അസോസിയേഷനും ചേർന്നാണ് പ്രദർശനം ഒരുക്കിയത്. ഖത്തറിലെ ജനങ്ങൾക്കിടയിൽ ഫുട്‌ബോൾ എന്ന വികാരം എത്രമാത്രം ആഴത്തിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളാണ് പ്രദർശനത്തിലെ ആകർഷണം.   

രാജ്യത്തിന്റെ നാനാ ഇടങ്ങളിലായി കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫുട്‌ബോൾ കളിക്കുന്ന മനോഹരങ്ങളായ ചിത്രങ്ങളിലൂടെ രാജ്യം ഫുട്‌ബോളിന് നൽകുന്ന പ്രാധാന്യമാണ് പ്രതിഫലിക്കുന്നത്.  ദോഹയിലെ സ്വദേശി, പ്രവാസി ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരുന്നത്.

022 ലേക്കുള്ള ഖത്തറിന്റെ തയാറെടുപ്പുകളിലെ പുരോഗതികൾ, മത്സരങ്ങൾക്ക് വേദിയാകുന്ന സ്‌റ്റേഡിയങ്ങളുടെ ചെറുമാതൃകകൾ, ഏഷ്യൻ കപ്പിലെ വിജയഗാഥ എന്നിവയെല്ലാ പ്രദർശനത്തിൽ ഉൾപെടുത്തിയിരുന്നു.മികച്ച പ്രതികരണമാണ് ബ്രസീലിലെ ഫുട്‌ബോൾ ആരാധകർ പ്രദർശനത്തിന് നൽകിയത്.
Top