ദോഹ: വിമാന യാത്ര ചെയ്യുന്നതിന് കൊവിഡ് വാക്സിന് നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്കി ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ. വാക്സിന് പാസ്പോര്‍ട്ട് സര്‍ക്കാരിനും യാത്രക്കാര്‍ക്കും ആത്മവിശ്വാസം നല്കുന്ന ഘടകമാണെന്നും ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ബാക്കിര്‍ പറഞ്ഞു.
വിമാന യാത്ര ചെയ്യാന്‍ വാക്സിന് നിര്‍ബന്ധമാക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദേഹം. താല്‍ക്കാലികമായെങ്കിലും അതിന് സാധ്യതയുണ്ട്. കാരണം, ആളുകള്‍ക്ക് ആത്മ വിശ്വാസത്തോടെ വിമാനയാത്ര ചെയ്യുന്നതിനും, കൊവിഡിന് ശരിയായ ചികിത്സ ലഭ്യമാകുന്നതുവരെയെങ്കിലും യാത്രയ്ക്ക് വാക്സിന് ഉണ്ടാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷന് പാസ്പോര്‍ട്ട് എന്ന ആശയം പല സര്‍ക്കാരുകളും വിവിധ മേഖലകളും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ലോകത്തെ പല ദരിദ്ര രാജ്യങ്ങളിലും ഇനിയും വാക്സിന് എത്തിയിട്ടില്ലെന്നിരിക്കേ ഈ തീരുമാനം അസന്തുലിതത്വം രൂക്ഷമാക്കുമെന്ന് വിമര്‍ശകര്‍ പറയുന്നതായും അദേഹം സി.എന്‍.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക