News Desk

2021-05-05 06:03:05 pm IST
ദോഹ: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നതായി ഖത്തര്‍ എയര്‍വെയ്‌സ് മേധാവി അക്ബര്‍ അല്‍ ബേക്കര്‍. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ടൈമ്‌സ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

എന്നാല്‍ ടാറ്റ ഗ്രൂപ് ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. അവര്‍ വിസ്താര, എയര്‍ ഏഷ്യ വിമാന കമ്പനികളില്‍ നേരത്തെ തന്നെ നിക്ഷേപമിറക്കിയത് കൊണ്ടായിരുന്നു ഈ ഉദ്യമത്തില്‍ സഹകരിക്കാതിരുന്നത്. 

ഇന്ത്യയില്‍ വ്യോമയാന മേഖലയില്‍ നിക്ഷേപമിറക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് ഇപ്പോഴും താല്‍പര്യപെടുന്നുണ്ട്. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ വലിയ അളവില്‍ താല്‍പര്യമുണ്ട് നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സിന്. 

ഇന്‍ഡിഗോ മേധാവി രാഹുല്‍ ഭാട്ടിയ വളരെ നിലയില്‍ തന്നെയാണ് കമ്പനി നടത്തി കൊണ്ട് പോകുന്നത്. സമാനമസ്‌കരുമായി സഹകരിക്കാനാണ് ഖത്തര്‍ എയര്‍വെയ്‌സ് എല്ലാ സമയത്തും ശ്രദ്ധവച്ച് പുലര്‍ത്തുന്നതെന്നും അക്ബര്‍ അല്‍ ബേക്കര്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top