News Desk

2021-05-04 09:55:18 pm IST

ദോഹ: ഇന്‍ഡിഗോ എയര്‍വെയ്സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ഇപ്പോഴും താല്‍പ്പര്യമുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്സ് മേധാവി അക്ബര്‍ അല്‍ ബാഖിര്‍. കഴിഞ്ഞ ദിവസം സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിലെ ഏറ്റവും മികച്ച വിമാന കമ്പനികളില്‍ ഒന്നും ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്പനിയുമാണ് ഇന്‍ഡിഗോ. ഖത്തര്‍ എയര്‍വെയ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളില്‍ ഒന്നായി ഇന്ത്യ ഇപ്പോഴും തുടരുകയാണ്. 

2019-ല്‍ ഇന്‍ഡിഗോ എയര്‍വെയ്‌സുമായി ഖത്തര്‍ എയര്‍വെയ്സ് കോഡ് ഷെയര്‍ അഗ്രിമെന്റില്‍ എത്തിച്ചേര്‍ന്നിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷം വരെയെങ്കിലും വ്യോമയാന മേഖല സാമ്പത്തികമായി അസ്ഥിരത നേടുമെന്ന് അല്‍ ബാഖിര്‍ പറഞ്ഞു. 

വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുക എന്നത് മാത്രമാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഏക പോംവഴി എന്നും അല്‍ ബാഖിര്‍ അഭിമുഖത്തില്‍ എടുത്തുപറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top