News Desk

2021-05-03 07:49:29 pm IST
ദോഹ: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച്  ഇന്ത്യയ്ക്ക് വൈദ്യ സഹായവുമായി ഖത്തര്‍ എയര്‍വെയ്‌സ് പുറപ്പെട്ടു. 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായി മൂന്ന് ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 777 ചരക്കുവിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറന്നത്. 

ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ഒന്നിനു പുറകെ ഒന്നായി വിമാനങ്ങള്‍ പുറപ്പെട്ടത്. കൊവിഡ് ഇന്ത്യയ്ക്ക് ഏല്‍പ്പിച്ച വലിയ ആഘാതത്തെ നേരിടുന്നതിന് ലോക സമൂഹം നല്‍കുന്ന പിന്തുണയുടെ ഭാഗമാവുകയാണ് തങ്ങളെന്ന് ഖത്തര്‍ എയര്‍വെയ്സ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ അറിയിച്ചു.

പി.പി.ഇ ഉപകരണങ്ങള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മറ്റ് വൈദ്യോപകരണങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളും കമ്പനികളും സംഭാവനയായി നല്‍കിയവയും നിലവിലുള്ള കാര്‍ഗോ ഓര്‍ഡറുകളും ഇതില്‍പ്പെടുന്നു. ഇന്ത്യയ്ക്ക് സൗജന്യമായി മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിന് മുന്നോട്ട് വന്ന ഖത്തര്‍ എയര്‍വെയ്സിന് ഇന്ത്യന്‍ അംബാസര്‍ ദീപക് മിത്തല്‍ നന്ദി അറിയിക്കുകയും ചെയ്തു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top