Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
സാമ്പത്തിക പ്രതിസന്ധിയിലാണ്ട്‌ പ്രവർത്തനം നിലച്ച ജെറ്റ് എയർവേയ്‌സ് കമ്പനി സ്വന്തമാക്കാൻ മുംബൈ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ് നടത്തുന്ന ശ്രമങ്ങൾക്ക് ഖത്തർ എയർവേയ്‌സിന്റെ സാന്നിധ്യം തിരിച്ചടിയാവുമെന്ന് റിപ്പോർട്. 

നിലവിൽ ഇരുപത്തിനാലു ശതമാനം ജെറ്റ് എയർവേയ്‌സിന്റെ ഓഹരികൾ കയ്യാളുന്ന അബുദാബി ആസ്ഥാനമായ എത്തിഹാദ് എയർവെയ്സുമായി ചേർന്നുകൊണ്ടാണ് ഹിന്ദുജ ഗ്രൂപ് ചരടുവലികൾ നടത്തുന്നത്. 

അതെ സമയം ഇന്ത്യയിലെ പ്രബലരായ ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഖത്തർ എയർവേയ്‌സ് ഈ ഉദ്യമത്തിനായി കരുക്കൾ നീക്കുന്നതെന്ന് ഇന്റർനാഷ്ണൽ ബിസിനസ് ടൈമ്സ് റിപ്പോർട് ചെയ്തു. അതെ സമയം ജെറ്റ് എയർവേയ്‌സ് വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉടൻ തന്നെ തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 
Top