News Desk

2021-04-21 05:01:19 pm IST
ദോഹ: ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമായി കൂടുതല്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്സ് ക്വാറന്റൈന്‍-രഹിത അവധിക്കാല പാക്കേജ് പ്രഖ്യാപിച്ചു. മാലിദ്വീപ്, തുര്‍ക്കിയിലെ ഇസ്താംബുള്‍, ജോര്‍ജിയയിലെ ടിബിലിസി എന്നിവിടങ്ങളിലേക്കാണ് അവധിക്കാല പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ക്വാറന്റൈന്‍-രഹിത പാക്കേജ് ലഭിക്കുക. ഖത്തര്‍ എയര്‍വെയ്സ് ഹോളിഡേയ്സിന്റെ പുതിയ അറബിക് (https://www.qatarairwaysholidays.com/qa-en/) വെബ്സൈറ്റിലൂടെ യാത്രയ്ക്ക് ബുക്ക് ചെയ്യാം.

നാലു രാത്രി താമസവും വിമാനയാത്രയും ഉള്‍പ്പെടെ ഇസ്താംബുള്ളിലേക്ക് ഒരാള്‍ക്ക് 2,420 റിയാല്‍, ടിബിലിസിയിലേക്ക് 3,340 റിയാല്‍ മുതലാണ് നിരക്ക്. മാലിദ്വീപിലേക്ക് മൂന്നു രാത്രിയുള്‍പ്പെടുന്ന പാക്കേജ് 5,766 റിയാല്‍ മുതലാണ്. ഗ്രീസിലെ ഏഥന്‍സ്, മൈകൊനോസ് എന്നിവിടങ്ങളിലേക്ക് നേരത്തെ തന്നെ അവധിക്കാല പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

ഇവിടങ്ങളിലേക്ക് ഒരാള്‍ക്ക് മൂന്നു രാത്രി താമസം, വിമാനയാത്ര, ദിവസേന പ്രഭാതഭക്ഷണം, ട്രാന്‍സ്ഫര്‍, കാഴ്ചകള്‍ കാണാനുള്ള സഹായി എന്നിവയുള്‍പ്പെടുന്ന അവധിക്കാല പാക്കേജിന് 4,380 റിയാല്‍ മുതലാണ് നിരക്ക്. മേയ് 14നും സെപ്റ്റംബര്‍ 30നും ഇടയില്‍ വേണം യാത്ര ചെയ്യാന്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Top