2019-01-14 01:19:31pm IST
ദോഹ: ഖത്തർ-ഇന്ത്യാ സാംസ്കാരിക വർഷം 2019ന്റെ ഔദ്യോഗിക വിമാനപങ്കാളിയായി ഖത്തർ എയർവെയ്സ്. ഇന്നലെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇരു രാജ്യങ്ങളും സംയുക്തമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഖത്തർ-ഇന്ത്യാ സാംസ്കാരിക വർഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഖത്തർ-ഇന്ത്യാ സാംസ്കാരിക വർഷത്തിൽ പങ്കാളിയാകുന്നതിന്   ഖത്തർ എയർവെയ്സ്  വളരെ അഭിമാനിക്കുന്നുവെന്നും. ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ ബന്ധം ഇതിലൂടെ ശക്തമാകുമെന്നും ഖത്തർ എയർവെയ്സ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യുട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.



 
Top