News Desk

2021-02-23 01:27:33 pm IST
ദോഹ: കൊവിഡ് മൂലം ജോലിയില്‍ നിന്നും പിരിച്ചു വിട്ട പൈലറ്റുമാരെ വീണ്ടും നിയമിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വ്യോമയാന വിപണി സംബന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദി സിമ്പിള്‍ ഫ്‌ളൈയിംഗ് ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

തങ്ങളുടെ ബോയിങ് 787, 777 വിമാനങ്ങങ്ങളിലെ പൈലറ്റുമാരെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് അധികൃതര്‍ ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചതായി ദി സിമ്പിള്‍ ഫ്ളൈയിംഗ് റിപ്പോര്‍ട്ട് ചെയ്തു. 

ഖത്തര്‍ എയര്‍വേയ്സ് പൈലറ്റ് റിക്രൂട്‌മെന്റ് വിഭാഗത്തിനാണ് ചുമതല നല്‍കിയിരിക്കുന്നതെന്ന് ദി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ഭീതിയെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ മെയ് മാസത്തോടെയാണ് ഖത്തര്‍ എയര്‍വേയ്സ് നിരവധി പൈലറ്റുമാരെ ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള നടപടി സ്വീകരിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top