Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |

News Desk

2020-02-14 06:57:39 pm IST
ദോഹ : കൊറോണ വൈറസ് ബാധിച്ച ചൈനയിലേക്ക് മരുന്നെത്തിക്കുന്ന ഒരേയൊരു വിമാന കമ്പനി ഖത്തർ എയർവേയ്‌സ് എയർവേയ്‌സ് മാത്രമെന്ന് റിപ്പോർട്. അമേരിക്കൻ ആഗോള വെബ്സൈറ്റായ യാഹുവാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട് പുറത്തു വിട്ടത്. 

നിലവിൽ ചൈനയിലേക്ക് ഖത്തർ എയർവൈസ് വിമാനങ്ങൾ മാത്രമാണ് സൗജന്യമായി മരുന്നെത്തിക്കുന്നത്. മറ്റു വികസിത രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ പിന്നിലോട്ട് മാറിയപ്പോൾ ഖത്തറിന്റെ മനുഷ്യ സ്നേഹം ഇതോടെ പ്രകടമാവുകയാണ്. 

ചൈനയിലെ ഖത്തർ എംബസി ഇക്കാര്യത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഷാങ്ങ്ഹായ്, ഗുവാൻസോഗ്, മക്കാവു, ഹോംഗ് കോങ്ങ് തുടങ്ങിയ ഗേറ്റ്‌വേകളിലൂടെയാണ് ഖത്തർ എയർവേയ്‌സ് ചൈനയിലേക്ക് മരുന്നുകൾ എത്തിക്കുന്നത്. 

ഫെബ്രുവരി രണ്ടിന് ഖത്തർ എയർവേയ്‌സ് ഒരു ലക്ഷം മാസ്കുകളും 27000 റബ്ബർ ഗ്ലോവുകളും ചൈനയിലേക്ക് എത്തിച്ചു. നിലവിലുള്ള  കണക്കുകൾ പ്രകാരം ഖത്തർ എയർവേയ്‌സ് 700 കിലോഗ്രാം മെഡിക്കൽ സാമഗ്രികൾ ചൈനയിലേക്ക് എത്തിച്ചിട്ടുണ്ട്.  

Top