News Desk

2021-03-24 10:58:28 am IST
ദോഹ: ദോഹയില്‍ നിന്നും ബാങ്കോക്കിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വെയ്സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദോഹയില്‍ തിരിച്ചിറക്കി. വിമാനത്തിന്റെ ടയറില്‍ തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 2000 കിലോമീറ്റര്‍ പറന്ന ശേഷം വിമാനം വീണ്ടും ദോഹയില്‍ തിരിച്ചിറക്കിയത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ബോയിംഗ് 777-300 എന്ന വിമാനമാണ് അഞ്ചര മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കിയത്. 

ദി ഏവിയേഷന്‍ ഹെറാള്‍ഡ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെന്നും സാങ്കേതിക തകരാര്‍ പരിഹരിച്ചെന്നും പിന്നീട് ദി ഏവിയേഷന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top