ദോഹ: വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പ് നല്കി ഖത്തര്‍ എയര്‍വെയ്സ്. സാധാരണ സാഹചര്യങ്ങളിലേത് പോലെ നിലവിലെ ടിക്കറ്റ് നിരക്ക് തന്നെ തുടരുമെന്നും ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കര്‍ ഉറപ്പു നല്കി.
വിമാന യാത്രകള്‍ക്ക് ഇനി കൂടുതല്‍ ചെലവേറുമെന്നതാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഖത്തര്‍ എയര്‍വെയ്സിന്റെ ടിക്കറ്റ് നിരക്ക് നിലവിലും യാത്രക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതു തന്നെയാണെന്നും ഇതേ നിരക്ക് തന്നെ തുടരുമെന്നും അല്‍ ബേക്കര്‍ വ്യക്തമാക്കി.
മുഴുവന്‍ സമയ സേവനം നല്കുന്ന വിമാനകമ്പനിയായതിനാല് ഖത്തര്‍ എയര്‍വെയ്സിന് കുറഞ്ഞ നിരക്ക് ടിക്കറ്റുകള്‍ ഇല്ലെന്നും അല്‍ബേക്കര്‍ ഖത്തര്‍ ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.