2019-07-24 04:19:16pm IST
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോദിക പങ്കാളിയായി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ദോഹ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻഷിപ്പിൽ യാത്ര പാർട്ണർ എന്ന നിലയിലാണ് ഖത്തർ എയർവേയ്‌സിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുക. 

സെപ്റ്റംബർ ഇരുപത്തിയേഴു മുതൽ ഒക്ടോബർ ആറു വരെയാണ് ദോഹയിൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് അരങ്ങേറുക. പൂർണമായും ശീതീകരിച്ച അൽ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മല്സരങ്ങൾ അരങ്ങേറുന്നത്. 213 ഓളം രാഷ്ട്രങ്ങളിൽ നിന്ന് 3500 ഓളം വളണ്ടീയർമാരും പതിനായിരത്തോളം അതിഥികളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.   
Top