News Desk

2021-02-04 05:32:53 pm IST
ദോഹ: ഇരുപതു രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തിവെച്ച് ഖത്തര്‍ എയര്‍വെയ്സ്. ഖത്തര്‍ എയര്‍വെയ്‌സ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ ടിക്കറ്റുകള്‍ മാറ്റാനോ റദ്ദാക്കാനോ റീഫണ്ട് ചെയ്യാനോ ഖത്തര്‍ എയര്‍വെയ്‌സിന്റെ വെബ്‌സൈറ്റ് http://qatarairways.com സന്ദര്‍ശിക്കുകയെന്നും എയര്‍ലൈന്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൗരന്മാരല്ലാത്തവര്‍, നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചിരുന്നു.

ഇന്ത്യ, യു.എ.ഇ, തുര്‍ക്കി, അര്‍ജന്റീന, ജര്‍മനി, ഈജിപ്ത്, ലെബനന്‍, ജപ്പാന്‍, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സൗദി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top