2019-08-05 02:50:31pm IST

പുതിയ മൂന്ന് എയർബസ് എ 350 വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേയ്‌സ് ഒരുങ്ങുന്നതായി റിപ്പോർട്. പ്രമുഖ വ്യോമയാന സാമ്പത്തിക വാർത്ത വെബ്സൈറ്റായ എയർലൈൻ എക്കണോമിക്സ് ആണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്.

അമേരിക്ക- യൂറോപ് എന്നിവടങ്ങളിലേക്കുള്ള സർവീസുകൾക്കായാണ് ഖത്തർ എയർവേയ്‌സ് പുതിയ വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഖത്തർ എയർവേയ്‌സ് വിശ്വസ്‌തയേറിയ സ്ഥാപനമാണെന്നും തങ്ങളുടെ ഖത്തർ എയർവേയ്‌സ് ബന്ധം ഇരുപത് വർഷത്തെ പഴക്കമുള്ളതാണെന്നും എയർബസ് അധികൃതർ വാർത്ത സ്ഥിതീകരിച്ചു പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചിട്ടുണ്ട് 

Top