News Desk

2021-04-06 02:01:32 pm IST

ദോഹ: പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരുമായി പറക്കുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയായി ഖത്തര്‍ എയര്‍വെയ്‌സ്. ഇന്ന് രാവിലെ 11 മണിക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ക്യൂ.ആര്‍ 6421 വിമാനമാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

വിമാനത്തിലെ എല്ലാ ജോലിക്കാരും യാത്രക്കാരും വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഇന്നത്തെ പ്രത്യേക വിമാന സര്‍വീസ് അന്താരാഷ്ട്ര യാത്രകള്‍ വീണ്ടെടുക്കുന്നതിനുള്ള അടുത്ത ഘട്ടം വിദൂരമല്ലെന്ന് വ്യക്തമാക്കുന്നതായി ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

പൂര്‍ണ്ണമായും പ്രതിരോധ കുത്തിവെയ്പ് നല്‍കിയ ജോലിക്കാരുമായും യാത്രക്കാരുമായും ആദ്യ യാത്ര നടത്തി അന്താരാഷ്ട്ര വ്യോമ മേഖലയ്ക്ക് പ്രതീക്ഷ നല്‍കിയതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top