News Desk

2021-05-04 01:22:53 pm IST
ദോഹ: ഖത്തറില്‍ റദ്ദാക്കിയ മുഴുവന്‍ ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജിന്റെ മുഴുവന്‍ തുകയും 14 ദിവസത്തിനകം റീഫണ്ട് ചെയ്യുമെന്ന് ഖത്തര്‍ എയര്‍വെയ്സ്. ഖത്തറിലേയ്ക്ക് വരുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ നടപടികളില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് നേരത്തെ ബുക്ക് ചെയ്തിരുന്ന ഹോട്ടലുകള്‍ റദ്ദാക്കിയിരുന്നു. 

ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്കാണ് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top