2018-07-17 12:42:19pm IST
ദോഹ: 2022 ലെ ലോക കപ്പു കാണാൻ ഖത്തറിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ  ആഗ്രഹിക്കുന്നവർ  കുറഞ്ഞത്  രണ്ടുവർഷം മുന്പെങ്കിലും വിമാന ടിക്കറ്റുകൾ ബുക്ക് ചെയണമെന്ന്  ഖത്തർ എയർവേയ്‌സ് സീ ഈ ഓ അക്ബർ അൽ ബാഖിർ അറിയിച്ചു. ലണ്ടനിൽ വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"നിലവിൽ ഖത്തറിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടാകുന്നത്. ലോകകപ്പ് കാണാനെത്തുന്നവരുടെ എണ്ണത്തിൽ നാലു വർഷം കൊണ്ട്  റഷ്യയിലുണ്ടായിരുന്നതിന്റെ  ഇരട്ടി വർധനവുണ്ടാകും."
യൂറോപ്, അമേരിക്കൻ നാടുകൾക്കു പുറമെ ഏഷ്യയിലെ ഏതാണ്ടെല്ലാ രാഷ്ട്രങ്ങളിൽ നിന്നും ഖത്തറിലേക്ക് കളിയാരാധകർ എത്തി ചേരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിഫയുടെ ഔദ്യോദിക സ്പോൺസർമാരിലൊന്നായ  ഖത്തർ എയർവേയ്‌സ് രാജ്യത്തെത്തുന്ന എല്ലാവർക്കും കളി കാണാൻ സൗകര്യമൊരുക്കും.അതിനാൽ ലോക കപ്പു മത്സരങ്ങൾക്കായി ഖത്തറിലെത്താൻ ആഗ്രഹിക്കുന്നവർ  വിമാന ടിക്കറ്റുകൾ കുറഞ്ഞത്  രണ്ടു വർഷം മുന്പെങ്കിലും  ടിക്കറ്റുകൾ ഉറപ്പ് വരുത്തണമെന്നും അക്ബർ അൽ ബാഖിർ നിർദേശിച്ചു.
2022  ഡിസംബർ 18-നാണ് ഫൈനൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഫൈനൽ കഴിഞ്ഞു  ഒരാഴ്ചക്ക്  ശേഷമുള്ള ക്രിസ്തുമസ്  തിരക്കു കൂടി കണക്കിലെടുത്ത്  ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ പല വിമാന കന്പനികളും ശ്രമിക്കുമെന്നും  അൽ ബാഖിറിനെ ഉദ്ധരിച്ച്  ഇൻഡിപെൻഡന്റ് പത്രം റിപ്പോർട് ചെയ്തു 
Top