News Desk

2021-05-27 07:12:39 pm IST
ദോഹ: ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ നിക്ഷേപം ഇറക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് വീണ്ടും ഖത്തര്‍ എയര്‍വേയ്സ് മേധാവി അല്‍ ബാഖിര്‍ രംഗത്ത്. കഴിഞ്ഞ ദിവസം സിമ്പിള്‍ ഫ്‌ലയിങ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം  ഇക്കാര്യം പറഞ്ഞത്. 

ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയാണ് ഇന്ത്യയിലേത്. പ്രാദേശിക കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ നിക്ഷേപണത്തിന് ഖത്തര്‍ എയര്‍വേയ്സ് ഇപ്പോഴും സജ്ജമാണ്. ലോകത്തെ എല്ലാ വന്‍കരകളിലേക്കും കണക്ടിവിറ്റി പ്രധാനം ചെയ്യുന്ന വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്സ്. ഇന്ത്യയിലെ പ്രധാന വ്യോമയാന ബ്രാന്‍ഡായ ഇന്‍ഡിഗോയില്‍ നിക്ഷേപം ഇറക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് തയ്യാറായിരുന്നു.

ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് പല തവണ കമ്പനി അധികൃതര്‍ ഇന്‍ഡിഗോ മാനേജ്മെന്റിനെ ബന്ധപ്പെട്ടിരുന്നുവെങ്കിലും അനുകൂലമായ പ്രതികരണമുണ്ടായില്ല എന്നും അല്‍ ബാഖിര്‍ പറഞ്ഞു. അതേസമയം, കൊവിഡ് പ്രതിസന്ധി മൂലം തകരാറിലായ ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ ഖത്തര്‍ എയര്‍വേയ്സ് അടക്കമുള്ള വിദേശ കമ്പനികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top