2019-10-09 11:26:41am IST
ദോഹ: 2019 ലെ ബിസിനസ് ട്രാവലർ അവാർഡിൽ ഖത്തർ എയർവേയ്‌സിനെ ‘മികച്ച എയർലൈൻ’ ആയി തിരഞ്ഞെടുത്തു. ലണ്ടനിൽ തിങ്കളാഴ്ച്ച നടന്ന ചടങ്ങിലാണ് ഖത്തർ എയർവേയ്‌സ്  അവാർഡ് സ്വന്തമാക്കിയത്.

മികച്ച ലോംഗ്-ഹോൾ എയർലൈൻ, മികച്ച ബിസിനസ് ക്ലാസ്, മികച്ച മിഡിൽ ഈസ്റ്റേൺ എയർലൈൻ എന്നി അവാർഡുകൾ  ഖത്തർ എയർവേയ്‌സിന്   ലഭിച്ചു.

ഈ അഭിമാനകരമായ അവാർഡുകളിലൂടെ ബിസിനസ് ട്രാവലറിന്റെ വായനക്കാർക്ക് വീണ്ടും ഞങ്ങൾക്ക് അംഗീകാരം നൽകിയെന്നും ലോകോത്തര നിലവാരമുള്ള സേവനം സ്ഥിരമായി നൽകാമെന്ന ഞങ്ങളുടെ വാഗ്ദാനം പാലിക്കപ്പെടുന്നുവെന്നതിന്റെ സൂചനയാണ് ഫലമാണ് ഇതെന്നും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

Top