Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
എയർലൈൻ പാസഞ്ചർ എക്‌സ്പീരിയൻസ് അസോസിയേഷന്റെ (അപെക്‌സ്) 6 പാസഞ്ചർ ചോയ്‌സ് പുരസ്‌കാരങ്ങളിൽ 4 എണ്ണവും സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. പശ്ചിമേഷ്യ വിഭാഗത്തിലാണ് 6 പുരസ്‌കാരങ്ങളിൽ 4 എണ്ണവും ഖത്തർ എയർവേയ്‌സിനു ലഭിച്ചത്.

മേഖലയിലെ മികച്ച ഓവർ ഓൾ വിമാനകമ്പനിക്കുള്ള പുരസ്‌കാരം, മേഖലയിലെ വിമാനകമ്പനികളിൽ ഏറ്റവും മികച്ച കാബിൻ സേവനം, മികച്ച ഭക്ഷണ- പാനീയങ്ങൾ, മികച്ച സീറ്റ് കംഫർട്ട് എന്നീ പുരസ്‌കാരങ്ങളാണു ഖത്തർ എയർവേയ്‌സിനു ലഭിച്ചത്. 

തുർക്കിയിലെ ഇസ്താംബുളിൽ നടന്ന ചടങ്ങിലാണു പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. അപെക്‌സിന്റെ 6 പുരസ്‌കാരങ്ങളിൽ 4 എണ്ണവും നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു തങ്ങളെന്നു കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

ആഗോള തലത്തിലുള്ള 500 വിമാനകമ്പനികളുടെ 10 ലക്ഷത്തോളം വിമാനങ്ങളെക്കുറിച്ചു യാത്രക്കാരുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കിയാണു അപെക്‌സിന്റെ പാസഞ്ചർ ചോയ്‌സ് പുരസ്‌കാരം. 2017 ജൂലൈ 1 മുതൽ 2018 ജൂൺ 31 വരെയുള്ള പ്രതികരണമാണിത്. 
Top