News Desk

2021-04-27 01:36:28 pm IST
ദോഹ: ഖത്തറിലെ പുതിയ ഹോട്ടല്‍ ക്വാറന്റൈന്‍ നടപടി പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഏഴു ദിവത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നേരത്തെ ബുക്ക് ചെയ്തവരെ ഡിസ്‌കവര്‍ ഖത്തര്‍ ബന്ധപ്പെടുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. ട്വിറ്ററിലൂടെയാണ് ഖത്തര്‍ എയര്‍വേയ്‌സ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ ഹോട്ടല്‍ ക്വാറന്റൈന്‍ നടപടികള്‍ നേരത്തെ ഹോട്ടല്‍ ബുക്ക് ചെയ്തവരെ ആശക്കുഴപ്പത്തിലാക്കിയിരുന്നു. 

ഏഴു ദിവത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നേരത്തെ ബുക്ക് ചെയ്തവരെ ഡിസ്‌കവര്‍ ഖത്തര്‍ ബന്ധപ്പെടുമെന്നാണ് ട്വിറ്റിലൂടെ ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കുന്നത്. ഖത്തര്‍ ഏര്‍പ്പെടുത്തിയ മാറ്റങ്ങള്‍ക്കനുസരിച്ച് ഡിസ്‌കവര്‍ ഖത്തര്‍ ക്രമീകരണങ്ങള്‍ നടത്തുമെന്നും കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

ഏപ്രില്‍ 29 മുതല്‍ ഖത്തറിലെത്തുന്ന ഇന്ത്യയടക്കമുള്ള ആറു രാജ്യങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും 10 ദിവസം ഹോട്ടല്‍ ക്വാറന്റെന്‍ ചെയ്യണമെന്ന തീരുമാനം ഇന്നലെയാണു പ്രഖ്യാപിച്ചത്. ഇതോടെ ഏപ്രില്‍ 29 ന് ശേഷമുള്ള തീയ്യതികളില്‍ ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനായി നേരത്തെ ബുക്ക് ചെയ്തവര്‍ ആശങ്കയിലായിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top