News Desk

2021-04-03 11:27:27 am IST
ദോഹ: വിമാന സമയം കൃത്യമായി മനസിലാക്കാന്‍ യാത്രക്കാരോട് ഖത്തര്‍ എയര്‍വെയ്സിന്റെ അഭ്യര്‍ത്ഥന. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ കൃത്യമായ സമയം അറിഞ്ഞിരിക്കേണ്ടതാണ്. 

സമയമാറ്റങ്ങള്‍, മറ്റും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഖത്തര്‍ എയര്‍വെയ്സിന്റെ സമൂഹ മാധ്യമങ്ങള്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ നേരിട്ട് ബോധ്യപ്പെടേണ്ടതാണ്. ഖത്തര്‍ എയര്‍വെയ്സ് യാത്രക്കാരുടെ സുഗമമായ യാത്ര, ആരോഗ്യം എന്നിവയില്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. 

രാജ്യാന്തര തലത്തിലുള്ള ഏറ്റവും പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഖത്തര്‍ എയര്‍വെസ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആഗോള തലത്തില്‍ യാത്രക്കാരുടെ പൂര്‍ണ പിന്തുണ ഉണ്ടാവണമെന്നും ഖത്തര്‍ എയര്‍വെയ്സ് ചൂണ്ടിക്കാട്ടി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top