News Desk

2021-04-02 12:40:59 pm IST
ദോഹ: പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ അമീരി ഫോഴ്സും ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സും തമ്മില്‍ പ്രത്യേക മെമ്മോറാണ്ടം ഒപ്പുവച്ചു. 

ഖത്തര്‍ പ്രതിരോധ മന്ത്രി ഡോ. അല്‍ അത്തിയ്യ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബിന്‍ വാലസ് എന്നിവരാണ് ദോഹയില്‍ നടന്ന പ്രത്യേക കൂടിക്കാഴ്ചയില്‍ പുതിയ സൈനിക കരാറില്‍ ഒപ്പുവച്ചത്. 

ഇരു രാഷ്ട്രങ്ങളും തമ്മിലെ ശക്തമായ ഉഭയകക്ഷി ബന്ധമാണ് പുതിയ സൈനിക കരാറിന് പിന്നിലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പിന്നീട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

ഇരു രാഷ്ട്രങ്ങളുടെയും വ്യോമയാന സേനയുടെ സംയുക്ത പരിശീലനമാണ് കരാറുമായി ബന്ധപ്പട്ട പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്ന്. അമീരി വ്യോമയാന വിമാനങ്ങള്‍ക്ക് ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറക്കാന്‍ ബ്രിട്ടന്‍ സഹായം ചെയ്യുമെന്ന് കരാറില്‍ പറയുന്നു. 

അതേസമയം, ഖത്തര്‍ ബ്രിട്ടന്റെ മിഡില്‍ ഈസ്റ്റിലെ പ്രധാനപ്പെട്ട പങ്കാളിയാണെന്നാണ് പുതിയ സൈനിക കരാര്‍ ചൂണ്ടികാട്ടുന്നതെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രി അല്‍ അത്തിയ്യ ചൂണ്ടിക്കാട്ടി.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top